തുമ്പൂർമുഴി ഏറോബിക് കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം 1

മാനന്തവാടി നഗരസഭയിലെ സ്ഥാപനതല ജൈവമാലിന്യ പരിപാലനത്തിന്റെ ഭാഗമായി കേരള ഖരമാലിന്യ പരിപാലന പദ്ധതി മാനന്തവാടി നഗരസഭയുടെ കീഴിലുള്ള  താഴെയങ്ങാടി KSRTC ഡിപ്പോയിൽ സ്ഥാപിച്ച തുമ്പൂർമുഴി ഏറോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം 18.06.2025നു 12 മണിക്ക് നടന്നു. 
ലോക ബാങ്ക് ധനസഹായത്തോടെ നിർമിച്ച പ്രസ്തുത കമ്പോസ്റ്റിൽ വായുസഞ്ചാരം ഉറപ്പാക്കുന്ന രീതിയിലുള്ള ടാങ്കിൽ കരിയിലയും ചാണകവും ഉപയോഗിച്ച് ജൈവമാലിന്യത്തെ മികച്ച വളമാക്കി മാറ്റുന്നു. 
നഗരസഭ ചെയർമാൻ ശ്രീ. ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ  ശ്രീ. പി.കെ. ഹംസ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ശ്രീ. പി.വി.എസ്. മൂസ, വാർഡ് കൗൺസിലർ ശ്രീ. വി.യു. ജോയ്, നഗരസഭ ക്ലീൻ സിറ്റി മാനേജർ ശ്രീ. ഷൈജു എന്നിവർ സംസാരിച്ചു.