മാനന്തവാടി നഗരസഭയിലെ സ്ഥാപനതല ജൈവമാലിന്യ പരിപാലനത്തിന്റെ ഭാഗമായി കേരള ഖരമാലിന്യ പരിപാലന പദ്ധതി മാനന്തവാടി നഗരസഭയുടെ കീഴിലുള്ള നെഹ്റു മെമ്മോറിയൽ യു പി സ്കൂൾ വള്ളിയൂർക്കാവ് സ്ഥാപിച്ച തുമ്പൂർമുഴി ഏറോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം 18.06.2025നു 3 മണിക്ക് നടന്നു. നഗരസഭ ചെയർമാൻ ശ്രീ. ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ശ്രീ. ഷിബു കെ. ജോർജ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ശ്രീ. വി.യു. ജോയ്, ശ്രീമതി. ശരണ്യ ശ്രീജിത്ത്, നഗരസഭ ക്ലീൻ സിറ്റി മാനേജർ ശ്രീ. ഷൈജു. എസ് എന്നിവർ സംസാരിച്ചു.
Mananthavady
mndymunicipality@gmail.com
04935240253
Contact
Mananthavady
04935240253
mndymunicipality@gmail.com
Mananthavady Municipality
,
All Right Reserved.
Developed & Maintained by Information Kerala Mission
Developed & Maintained by Information Kerala Mission