തുമ്പൂർമുഴി ഏറോബിക് കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം 2

മാനന്തവാടി നഗരസഭയിലെ സ്ഥാപനതല ജൈവമാലിന്യ പരിപാലനത്തിന്റെ ഭാഗമായി കേരള ഖരമാലിന്യ പരിപാലന പദ്ധതി മാനന്തവാടി നഗരസഭയുടെ കീഴിലുള്ള  നാഷണൽ എൽ പി സ്കൂൾ ഒഴക്കോടി സ്ഥാപിച്ച തുമ്പൂർമുഴി ഏറോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം 19.06.2025നു 1 മണിക്ക് നടന്നു.നഗരസഭ ചെയർമാൻ ശ്രീ. ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ശ്രീ. പി.വി. ജോർജ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ശ്രീ. പി.വി.എസ്. മൂസ, വാർഡ് കൗൺസിലർ ശ്രീ. പി.കെ. ഹംസ എന്നിവർ സംസാരിച്ചു